Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insurance Scam

Thiruvananthapuram

ഇ​ൻ​ഷ്വ​റ​ൻ​സിന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; റി​ട്ട. അ​ധ്യാ​പ​ക​ന് ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു ല​ക്ഷം രൂ​പ

വ​ട്ടി​യൂ​ർ​ക്കാ​വ്: കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി പു​തു​ക്കി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

തി​രു​വ​ന​ന്ത​പു​രം വ​ലി​യ​വി​ള സ്വ​ദേ​ശി​യും റി​ട്ട. കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​അ​നി​ൽ കു​മാ​റി​ന്‍റെ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി പു​തു​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​ജ ടെ​ലി​ഫോ​ൺ കോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ക​വ​ർ​ന്ന​ത്. ഐ​സി​ഐ​സി​ഐ പ്രു​ഡ​ൻ​ഷ്യ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​ടെ പേ​രു പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. റോ​ഷ്നി ശ​ർ​മ എ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വ​തി​യാ​ണ് അ​ധ്യാ​പ​ക​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ത്. 2017-ൽ ​എ​ടു​ത്ത പോ​ളി​സി ലാ​പ്‌​സാ​യെ​ന്നും അ​തു പു​തു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​നു​രാ​ധ ജെ​യ്ൻ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ന​മ്പ​ർ ന​ൽ​കു​ക​യും ഐ​ആ​ർ​ഡി​എ​ഐ​യു​ടെ സ്ഥി​രീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ളി​സി പു​തു​ക്കു​ന്ന​തി​നു ര​ണ്ടു​ത​വ​ണ​ത്തെ പ്രീ​മി​യം തു​ക​യാ​യ ഒ​രു ല​ക്ഷം രൂ​പ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ ചി​ഹ്ന​വും വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ ലെ​റ്റ​ർ​പാ​ഡും വ്യാ​ജ വാ​ട്ട്സ്ആ​പ്പ് പ്രൊ​ഫൈ​ലു​ക​ളും കാ​ണി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ വി​ശ്വാ​സ്യ​ത സൃ​ഷ്ടി​ച്ച​ത്. ഇ​തി​നു​ശേ​ഷം പ​രാ​തി​ക്കാ​ര​ൻ വ​ഴു​ത​ക്കാ​ട് ബ്രാ​ഞ്ചി​ൽ​നി​ന്ന് തു​ക ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പോ​ളി​സി പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​പ്പോ കോ​ളോ വ​ന്നി​ല്ല. സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​നി​ൽ കു​മാ​റി​നു ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്നു പ​രാ​തി ന​ൽ​കി. സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up